RELATIONSHIP PROBLEM - SEX

- പ്രശ്നം : ലൈംഗികത -

പരസ്പരം സ്നേഹിക്കുന്ന പങ്കാളികൾ പോലും ലൈംഗികതയുമായി പൊരുത്തപ്പെടുന്നില്ല. ലൈംഗിക ആത്മബോധത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും അഭാവം ഈ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നുവെന്ന് പ്ലീസ് ഡിയർ, നോട്ട് ട്ടുനൈറ്റ് ( Please Dear, Not Tonight ) എന്ന പുസ്തകത്തിൻ്റെ രചയിതാവ് മേരി ജോ ഫേ ( Mary Jo Fay ) പറയുന്നു. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങൾ അവസാനമായി ഉപയോഗിക്കേണ്ട ഒന്നാണ്. ഫേ പറയുന്നു, "ലൈംഗികത നിങ്ങളെ കൂടുതൽ അടുപ്പിക്കന്നു. ശാരീരികമായും മാസികമായും നമ്മുടെ ശരീരത്തെ സഹായിക്കുന്ന ഹോർമോണുകൾ പുറത്ത് വിടുന്നു. ആരോഗ്യമുള്ള ദമ്പതികളുടെ രസതന്ത്രം ആരോഗ്യകരമായി നിലനിർത്തുന്നു. "

ലൈംഗികത - പ്രശ്നം പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങൾ.

1. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രാത്രി തന്നെ ആയിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ഒരു പക്ഷെ നിങ്ങൾ എല്ലാ ജോലിയും കഴിഞ്ഞ് തളർന്നിരിക്കുന്ന സമയത്ത് വേണ്ട രീതിയിലുള്ള താൽപര്യം ഇരുകൂട്ടർക്കും ഉണ്ടായികൊള്ളണമെന്നില്ല. രണ്ടുപേർക്കും താൽപര്യം ഉള്ള സമയത്ത് ബന്ധപ്പെടുക. അല്ലെങ്കിൽ പിന്നീട് ലൈംഗികതയൊട് ഒരു വെറുപ്പ് വരാൻ സാധ്യതയുണ്ട്. ഉച്ചക്ക് കുഞ്ഞുങ്ങൾ ഉറങ്ങുന്ന സമയത്ത്, ഈവനിംഗ് സമയത്ത് കുട്ടികൾ കളിക്കാൻ പോകുന്ന സമയത്തും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്നതാണ്. പലരും കുട്ടികൾ ഉള്ളത് കൊണ്ട് ഈ കാര്യത്തിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കാറുണ്ട് . വലിയ കുട്ടികളാണേൽ ഫ്രണ്ട്സിൻ്റെ കൂടെ പുറത്ത് പോകുമ്പോഴോ അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ കൂടെ പറഞ്ഞയക്കുകയോ ചെയ്യാം. നമ്മളാണ് അവസരം കണ്ടെത്തേണ്ടത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് ചില ദിവസങ്ങൾ തീരുമാനിക്കുന്നത് നന്നായിരിക്കും ആ ദിവസം ആ സമയം വരുമ്പോഴേക്കും നിങ്ങളുടെ പ്രതീക്ഷ വർദ്ധിപ്പിക്കും. ഉദാഹരണത്തിന് ( എല്ലാ ഞായർ, ബുധൻ ദിവസങ്ങളിൽ ) ഇതുപോലെതന്നെ കര്യങ്ങൾ അല്പം മാറ്റുന്നത് ലൈംഗികതയെ കൂടുതൽ രസകരമാക്കും. ആരും ഇല്ലാത്ത സമയമാണെങ്കിൽ അടുക്കളയിൽ വെച്ചോ, ഹാളിൽ വെച്ചോ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്നതാണ് .

2. എന്ത് ചെയ്യുമ്പോഴാണ് കൂടുതൽ സുഖം അനുഭവപ്പെടുന്നത് എന്ന് രണ്ടു പേരും പരസ്പരം മനസ്സ് തുറന്ന് സംസാരിച്ച് മനസ്സിലാക്കുക. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തൻ്റെ പങ്കാളിയെ സന്തോഷിപ്പിക്കുന്ന കാര്യത്തിൽ മുൻകൈ എടുക്കുക.

3. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് കുളിക്കുക, ബ്രഷ് ചെയ്യുക,നല്ല വസ്ത്രം ധരിക്കുക, സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം ലൈംഗികത കൂടുതൽ ആനന്ദകരമാക്കും. ഈ ഒരു കാര്യത്തിന് വളരെ പ്രാധാന്യമുണ്ട് പലരുടെ ജീവിതത്തിലും ലൈംഗികതയോട് താൽപര്യം കുറയുന്നതിന്റെ പ്രധാന കാരണം വൃത്തിയില്ലായ്മയാണ്.

4. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ആദ്യം തന്നെ എല്ലാം അഴിച്ച് മാറ്റി നഗ്നനാവുന്ന സ്വഭാവം രണ്ടുപേരും ഒഴിവാക്കുക. പതിയെ പതിയെ ഓരോന്നായി ഊരി മാറ്റുന്നതിൻ്റെ പങ്ക് ലൈംഗികതയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജിജ്ഞാസ ഉണ്ടാക്കാൻ ഇത് വളരയധികം സഹായിക്കും.

5. നിങ്ങളുടെ ലൈംഗിക ബന്ധ പ്രശ്നങ്ങൾ സ്വന്തമായി പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ യോഗ്യതയുള്ള ഒരു ലൈംഗിക ചികിത്സകനെ സമീപിക്കാൻ ശുപാർശ ചെയ്യുന്നു.