RELATIONSHIP PROBLEM - COMMUNICATION

ആശയ വിനിമയം -
എല്ലാ ബന്ധങ്ങളിലെ പ്രശ്നങ്ങളും മോശം ആശയവിനിമയത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് ബ്ലെൻഡിംഗ് ഫാമിലീസിൻ്റെ ( Blending Families ) രചയിതാവ് എലൈൻ ഫാൻ്റിൽ ഷിംബർഗ് ( Elain Fantle Shimberg ) അഭിപ്രായപ്പെടുന്നു. " നിങ്ങൾ ടിവി കാണുമ്പോഴോ എന്തെങ്കിലും സ്പോർട്സ് വിഭാഗ കളികളിൽ ഏർപ്പെടുമ്പോഴോ നിങ്ങൾക്ക് ആശയ വിനിമയം നടത്താൻ കഴിയില്ല."
പ്രശ്നം പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങൾ
1. പരസ്പരം ഒരു യഥാർത്ഥ കൂടികാഴ്ച നടത്തുക. നിങ്ങൾ ഒരുമിച്ച് താമസിക്കുകയാണെങ്കിൽ മൊബൈൽ ഫോൺ വൈബ്രേഷനിൽ ഇടുക . കുട്ടികളെ കിടത്തി ഉറക്കുക . പരസ്പരം അൽപനേരം സംസാരിക്കുക.
2. ചിലരുടെ പ്രശ്നം എനിക്ക് ഉച്ചത്തിൽ മാത്രമേ സംസാരിക്കാൻ കഴിയൂ എന്നതാണ്. ശബ്ദം ഉയർത്താതെ നിങ്ങൾക്ക് ആശയ വിനിമയം നടത്താൻ കഴിയുന്നില്ലെങ്കിൽ , ലൈബ്രറി, പാർക്, അല്ലെങ്കിൽ റെസ്റ്റോറൻ്റ് പോലുള്ള ഒരു പൊതു സ്ഥലത്തേക്ക് പോകുക. അവിടെയാകുമ്പോൾ നിങ്ങൾക്ക് ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് ഉച്ചത്തിൽ സംസാരിക്കുന്നത് ഒരു ലജ്ജ തോന്നും. ഇങ്ങനെ ഇടകിടക്ക് ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാൻ സഹായകമാകും.
3. ചില നിയമങ്ങൾ സജ്ജമാക്കുക. നിങ്ങളുടെ പങ്കാളി സംസാരിക്കുന്ന സമയത്ത് ഇടയിൽ കയറി സംസാരിക്കാതെ അവർ പറയുന്നത് പൂർത്തിയാക്കാൻ അനുവദിക്കുക. ഒരാൾ പറഞ്ഞ് തീർന്നതിന് ശേഷം മാത്രം സംസാരം ആരംഭിക്കുക. നിങ്ങൾ എല്ലായിപ്പോഴും (You Always...) നിങ്ങൾ ഒരിക്കലും ( You Never ...)
ഈ രണ്ട് ശൈലികളും ആശയ വിനിമയത്തിൽ നിരോധിക്കുക.
ഉദാഹരണം : നിങ്ങൾ എല്ലായ്പ്പോഴും ഇത് തന്നെയാ പറയാറ്, നിങ്ങൾ ഒരിക്കലും മാറാൻ പോകുന്നില്ല.
4. നിങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് കാണിക്കാൻ ശരീര ഭാഷ ഉപയോഗിക്കുക.
ഇത് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. നിങ്ങളോട് നിങ്ങളുടെ പങ്കാളി സംസാരിക്കുമ്പോൾ മൂളി കൊടുക്കുക. വേറെ പ്രവർത്തികൾ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ( നഖം വെട്ടുക.) ഇടക്കിടക്ക് തിരിച്ച് എന്തെങ്കിലും ചോദിക്കുക. എന്തെങ്കിലും സംഭവം വിവരിക്കുകയാണെങ്കിൽ എവിടെ, എപ്പോൾ , എങ്ങനെ എന്നൊക്കെ ചോദിക്കാം. ഇടക്ക് അവരെ ഒന്ന് നോക്കാം .ഇനി ഒന്നും ചെയ്യാതെ ചുമ്മാ കേട്ടുകൊണ്ടിരിക്കുകയാണെങ്കിൽ തലയാട്ടാം. ഇത് കൂടാതെ നിങ്ങൾ ഒരു നല്ല കേൽവികാരനാകണമെങ്കിൽ പറയേണ്ട മൂന്ന് വാക്കുകൾ ഞാൻ പറഞ്ഞു തരാം.
1. ആഹാ
2. ഓഹോ
3. അയ്യോ
നിങ്ങൾ ഒരാളെ കേട്ടുകൊണ്ടിരിക്കുമ്പോൾ സന്ദർഭത്തിനനുസരിച്ച് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.