ബിസിനസ് രംഗത്ത് അനുവര്‍ത്തിക്കേണ്ട ചില മര്യാദകള്‍

1. മറ്റൊരാളുടെ മുറിയിലേക്കോ, ക്യാബിനിലേക്കോ അനുവാദമില്ലാതെ കയറരുത്. വാതിലില്‍ മുട്ടി അനുവാദം ചോദിച്ചുവേണം കയറുവാന്‍.

2. മുന്‍കൂട്ടി സമയം നിശ്ചയിച്ചതിനു ശേഷം മീറ്റിംഗ് നടത്തുക. ഫോൺ വഴിയോ, ഇ - മെയില്‍ വഴിയോ നിശ്ചയിക്കാം.

3. അര്‍ദ്ധരാത്രി പെട്ടന്ന് ഒരാശയം തോന്നി ഉടൻതന്നെ ബോസിനെയോ സഹപ്രവര്‍ത്തകരെയോ ഫോണിൽ വിളിക്കുകയോ ശബ്ദസന്ദേശം അയക്കുകയോ ചെയ്യരുത്. പകരം ഇ - മെയില്‍ അയക്കുക.

4. നിങ്ങൾ ബോസ് ആണെങ്കിൽ ആഴ്ചയവസാനം ഏറെ നിര്‍ദേശങ്ങളും ഇ - മെയിലുകളും അയച്ച് കീഴ്ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത്. എന്തെല്ലാമാണോ അറിയിക്കേണ്ടത് അതെല്ലാം എഴുതി തയ്യാറാക്കി വെച്ച് ആഴ്ചയാരംഭത്തില്‍ അവരെ അറിയിക്കുക.

5. എലിവേറ്ററുകളിലും വഴികളിലും ഹെഡ്ഫോൺ ഉപയോഗിച്ച് സംസാരിക്കരുത്. മറ്റുള്ളവരെ ബുദ്ധിമുട്ടില്ലാതിരിക്കാൻ ഇയര്‍ പ്ലഗ്ഗുകൾ ഉപയോഗിക്കുക. കാണുമ്പോള്‍ അരോചകമായി തോന്നുകയുമരുത്.

6. ലോബിയിലും എലിവേറ്ററിലും വെച്ച് ഇ - മെയില്‍ പരിശോധിക്കരുത്.

7. എപ്പോഴും ' പ്ലീസ് ' എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുക.

8. ' താങ്ക്യു ' പറയാന്‍ മറക്കരുത്. നന്ദി പറഞ്ഞ്‌ ഇ - മെയില്‍, എസ്. എം. എസ് അയക്കുന്നത് നല്ലതാണ്. വാക്കുകൊണ്ട്‌ പറയുന്നതിലും ഫലമുണ്ട് ഇതിന്.

9. പരദൂഷണം പറയരുത്. വിശേഷിച്ച് ഒരാളുടെ അസാന്നിദ്ധ്യത്തില്‍ അയാളെക്കുറിച്ച് കുറ്റം പറയരുത്.

10. ഏതു കാര്യത്തിലും സമയനിഷ്ഠ പാലിക്കുക.

11. നിങ്ങളെ സമീപിക്കുന്നവരോട് നന്നായി പെരുമാറണം.

12. സത്യസന്ധത പാലിക്കുക.

13. അനാവശ്യ വാക്കുകളും ആംഗ്യങ്ങളും ഒഴിവാക്കി സംസാരിക്കുക.

14. തന്ത്രപരമായി ഇടപെടുക.

15. സദാ ജാഗ്രത പാലിക്കുക.

16. തെറ്റിദ്ധാരണകളും അപഖ്യാതികളും ഉണ്ടാകാന്‍ ഇടവരരുത്.

17. വൃത്തിയും വെടിപ്പും സ്റ്റൈലുമുള്ള വസ്ത്രധാരണം ശീലമാക്കുക.

18. ശരിയായ ഇടങ്ങളില്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്യുക.

19. നില്‍പ്പും ഭാവവും ആകര്‍ഷകമാക്കണം. ഒറ്റ നോട്ടത്തില്‍ നിങ്ങളെ കാണുമ്പോള്‍ ആകര്‍ഷണം തോന്നണം.