1. തിരിച്ചടിയെക്കുറിച്ച് പഠിച്ച് വിജയത്തിന്റെ അടിത്തറയാക്കി അതിനെ മാറ്റുക. നിങ്ങൾ തോല്‍ക്കുമ്പോൾ, പഠിക്കുക, എന്നിട്ടടുത്ത തവണ വിജയത്തിലേക്ക് കുതിച്ചുകയറുക.
2. നിങ്ങളുടെ തന്നെ ശുഭാപ്തി വിശ്വാസിയായ വിമര്‍ശകനാകാനുള്ള ധൈര്യം നേടിയെടുക്കുക. കുറ്റങ്ങളും കുറവുകളും കണ്ടെത്തി അവ തിരുത്തുക. അത് നിങ്ങളെ ശരിക്കുമൊരു പ്രൊഫഷണലാക്കും.
3. ഭാഗ്യത്തെ പഴിക്കുന്നത് നിര്‍ത്തുക. ഓരോ തിരിച്ചടിയെക്കുറിച്ചും ഗവേഷണം നടത്തുക. എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടുപിടിക്കുക. ഭാഗ്യത്തെ പഴിച്ചതുവഴി ഒരാളും താന്‍ ആഗ്രഹിച്ചിടത്തെത്തിയിട്ടില്ലെന്ന കാര്യം ഓര്‍മ്മിക്കുക
4. സ്ഥിരപരിശ്രമവും പരീക്ഷിക്കലും കൂടി വിളക്കിച്ചേർക്കുക. നിങ്ങളുടെ ലക്ഷ്യത്തിൽ തന്നെ ഉറച്ചുനില്‍ക്കുക. പക്ഷേ ഒരു കരിങ്കൽ ഭിത്തിയില്‍ തലയിട്ടടിച്ചുകൊണ്ടേയിരിക്കരുത്. പുതിയ സമീപനങ്ങൾ സ്വീകരിക്കുക. പരീക്ഷണം നടത്തുക.
5. ഓര്‍ക്കുക, ഓരോ സാഹചര്യത്തിനും ഒരു നല്ല വശമുണ്ടാകും. അത് കണ്ടുപിടിക്കുക. നല്ലവശം കണ്ടെത്തിക്കൊണ്ട് നിരാശയെ കുടഞ്ഞെറിയുക.